കൊച്ചി: ശബരിമലയുടെ പേരിൽ ഹിന്ദുക്കളെ ഭിന്നിപ്പിച്ച് ജാതീയ കലാപത്തിനു മുഖ്യമന്ത്രി അരങ്ങിലും അണിയറയിലും ശ്രമം നടത്തുകയാണെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കെതിരേ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണം. ശബരിമലവിഷയത്തിൽ സർവകക്ഷിയോഗം വിളിക്കാനുള്ള സർക്കാർനീക്കം ആത്മാർഥതയോടെയാണെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു. മറിച്ച് മുൻവിധിയോടെ സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഹിഡൻ അജൻഡ നടപ്പാക്കാനാണു ശ്രമമെങ്കിൽ അധരവ്യായാമമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ജാതിയുടെ പേരിൽ ഭിന്നിപ്പിച്ച് മുഖ്യമന്ത്രി കലാപത്തിന് ശ്രമിക്കുന്നു: പി.കെ. കൃഷ്ണദാസ്
01:00 AM Nov 13, 2018 | Deepika.com