കോട്ടയം: സംസ്ഥാനത്തെ ആറോളം ജില്ലകളിൽ എൻഎസ്എസ് കരയോഗമന്ദിരങ്ങൾ ആക്രമിക്കപ്പെട്ടിട്ടും ഒരിടത്ത്പോലും ഉത്തരവാദികളായവരെ പോലീസ് അറസ്റ്റ് ചെയ്യാത്തതു രാഷ്ട്രീയ സമ്മർദം മൂലമാണെന്ന് പി.സി.ജോർജ് എംഎൽഎ.
തിരുവനന്തപുരത്ത് ഒരു ഹോംസ്റ്റേ കെട്ടിടം ആക്രമിക്കപ്പെട്ടപ്പോൾ അവിടേക്കൊഴുകിയ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിപ്പടയിലെ ആരെയും ആക്രമിക്കപ്പെട്ട ഒരു കരയോഗമന്ദിരത്തിലും കണ്ടില്ല. ഉയർന്ന പോലീസുദ്യോഗസ്ഥരും എത്തിയില്ല. അക്രമികൾക്കായി പോലീസ് തെരച്ചിൽപോലും നടത്തുന്നില്ല.ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈന്ദവ ഭക്തജനങ്ങൾക്കൊപ്പം നിലകൊണ്ട കാരണത്താലാണ് എൻഎസ്എസ് കരയോഗമന്ദിരങ്ങൾക്കു നേരേ ആക്രമണങ്ങൾ നടക്കുനന്നതെന്നും പി.സി. ജോർജ് പറഞ്ഞു. വനിതാപക്ഷം ഡിസംബർ എട്ടിന് കോട്ടയത്ത് സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ സ്ത്രീശക്തി സംഗമത്തിന്റെ സ്വാഗതസംഘം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് നിഷ്ക്രിയമെന്നു പി.സി. ജോർജ്
01:00 AM Nov 13, 2018 | Deepika.com