ശ്രീകണ്ഠപുരം: അടുത്ത വർഷം അച്ചടിച്ച പാഠപുസ്തകങ്ങളോടൊപ്പം ഡിജിറ്റൽ പാഠപുസ്തകങ്ങളും ഉണ്ടാകുമെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് .
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന ശ്രീകണ്ഠപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. എല്ലാ മേഖലകളിലും ആധുനികവത്കരണത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്കെന്ന ആശയം നടപ്പാക്കാനാണു ശ്രമിക്കുന്നത്. സംസ്ഥാന സർക്കാർ കഴിഞ്ഞ രണ്ടര വർഷമായി കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണെും എല്ലാ മേഖലകളിലും നവീകരണം നടത്തുക എതാണ് ഈ മാറ്റത്തിന്റെ അടിത്തറയെന്നും മന്ത്രി പറഞ്ഞു. കെ.സി. ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
അടുത്തവർഷം ഡിജിറ്റൽ പാഠപുസ്തകങ്ങളും: മന്ത്രി
01:00 AM Nov 13, 2018 | Deepika.com