കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന ദേശീയ പ്രസംഗമത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരം 26ന് രാവിലെ 10 മുതൽ കളക്ടറേറ്റിൽ നടക്കും. 18നും 29നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്കു പങ്കെടുക്കാം.
വിജയികൾക്ക് യഥാക്രമം 5000, 2000, 1000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം നേടുന്നയാൾക്ക് സംസ്ഥാനതല മത്സരത്തിലേക്കു യോഗ്യത ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 21. വിശദാംശ ങ്ങൾക്കു ഫോൺ: 9605045616.
ദേശീയ പ്രസംഗ മത്സരം 26ന്
12:29 AM Nov 13, 2018 | Deepika.com