ബൈ​ക്കിൽനി​ന്ന് വീ​ണ് വീട്ടമ്മ മ​രി​ച്ചു

12:07 AM Nov 13, 2018 | Deepika.com
കടുത്തുരുത്തി: ബൈക്കിന്‍റെ പി​​ന്നി​​ൽനി​​ന്ന് തെ​​റി​​ച്ച് വീ​​ണ് വീ​ട്ട​മ്മ മ​​രി​​ച്ചു. പ​​രി​​പ്പ് പു​​തു​​വ​​ൽ ബി​​നോ​​യി​​യു​​ടെ ഭാ​​ര്യ ര​​മ​​ണി (45) ആ​​ണ് മ​​രി​​ച്ച​​ത്. തി​​ങ്ക​​ഴാ​​ഴ്ച ഉ​​ച്ച​​യ്ക്ക് ര​​ണ്ട​​ര​​യോ​​ടെ കീ​​ഴൂ​​ർ സാ​​യി​​പ്പ്ക​​വ​​ല​​ക്ക് സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം. കാ​​രി​​ക്കോ​​ട് ന​​ട​​ന്ന ക​​ല്യാ​​ണ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ എ​​ത്തി​​യ​​താ​​യി​​രു​​ന്നു ര​​മ​​ണി.

ക​​ല്യാ​​ണം ക​​ഴി​​ഞ്ഞ് തി​​രി​​കെ വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങാ​​ൻ ബ​​ന്ധു​​വി​​ന്‍റെ ബൈ​​ക്കി​​ൽ ബ​​സ് സ്റ്റോ​​പ്പി​​ലേ​​ക്ക് മ​​ട​​ങ്ങും വ​​ഴി​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ബൈ​​ക്കി​​ന്‍റെ പി​​ന്നി​​ൽ ഇ​​രു​​ന്ന് യാ​​ത്ര ചെ​​യ്യു​​ക​​യാ​​യി​​രു​​ന്ന ര​​മ​​ണി മു​​ഖ​​മ​​ടി​​ച്ച് റോ​​ഡി​​ലേ​​ക്ക് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ ത​​ന്നെ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്ന് അ​​ടു​​ത്തു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ട് ഇ​​ൻ​​ഡോ അ​​മേ​​രി​​ക്ക​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​​ര​​ണംസംഭവിക്കുകയായിരുന്നു.

സം​​സ്കാരം ഇന്ന് രണ്ടിനു മാ​​ങ്ങാ​​നം ന്യൂ ​​ഇ​​ൻ​​ഡ്യാ ച​​ർ​​ച്ച് സെ​​മി​​ത്തേ​​രി​​യി​​ൽ. മാ​​ങ്ങാ​​നം തു​​ണ്ടി​​യി​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ് പ​​രേ​​ത.