ചെങ്ങന്നൂർ: അമേരിക്കയിലെ ന്യൂജഴ്സിയിൽ കാറിൽ ട്രെയിലറിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. ചെങ്ങന്നൂർ വെണ്മണി ചേരിയിൽ പടീറ്റതിൽ വീട്ടിൽ തോമസിന്റെ ഭാര്യ മറിയാമ്മ (73), ചെറുമകൾ സോഫിയ (അഞ്ച്) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ തോമസ് മോറീസ് ടൗണ്‍ മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3.30നായിരുന്നു അപകടം. റാന്നി വെച്ചുച്ചിറ കിഴക്കേപള്ളിൽ കുടുംബാംഗമാണ് മറിയാമ്മ. ടിനുവാണ് സോഫിയയുടെ മാതാവ്. മിനി, ജിബി എന്നിവരാണ് മറിയാമ്മയുടെ മറ്റു മക്കൾ. സംസ്കാരം ഇന്ന് അമേരിക്കയിൽ നടക്കും.
അമേരിക്കയിൽ കാറിൽ ട്രെയിലറിടിച്ച് രണ്ടു മലയാളികൾ മരിച്ചു
12:07 AM Nov 13, 2018 | Deepika.com