തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ സംസ്ഥാനത്തെ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്തണമെന്നു കേന്ദ്ര പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അഥോറിറ്റി(പിഎഫ്ആർഡിഎ) ഉദ്യോഗസ്ഥരും നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് ഉദ്യോഗസ്ഥരും കേരളത്തോട് ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതിസംബന്ധിച്ച് നടത്തിയ യോഗത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
34 പൊതുമേഖലാ സ്ഥാപനങ്ങളാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
പങ്കാളിത്ത പെൻഷൻ: കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്തണമെന്നു പിഎഫ്ആർഡിഎ
12:07 AM Nov 13, 2018 | Deepika.com