തിരുവനന്തപുരം: പിഎസ്സി യുടെ ഓണ്‍ലൈൻ പരീക്ഷകൾ ഇനിമുതൽ കേരളത്തിലെ ഗവണ്മെന്റ്, എയ്ഡഡ് എൻജിനിയറിംഗ് കോളജുകളിലും നടത്തുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ഹാന്റക്സിൽ ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. വ്യവസായ പരീശീലന വകുപ്പിൽ ജൂണിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക് മെക്കാനിക്), ഹെൽത്ത് സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് സർജൻ/ കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ്, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂണിയർ ടൈം കീപ്പർ എന്നീ തസ്തികകളിലേക്കു അഭിമുഖം നടത്തുന്നതിനും ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
പിഎസ്സി ഓണ്‍ലൈൻ പരീക്ഷകൾ എൻജിനിയറിംഗ് കോളജുകളിലും
11:35 PM Nov 12, 2018 | Deepika.com