നെടുമ്പാശേരിയിൽ വിമാനം തിരിച്ചിറക്കി
11:35 PM Nov 12, 2018 | Deepika.com
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട വിമാനം സങ്കേതിക തകരാർ മൂലം തിരിച്ചിറക്കി. കൊച്ചിയിൽനിന്ന് അഹമ്മദാബാദിലേക്ക് പോകേണ്ട ഇൻഡിഗോ എയർലൈൻസിന്റെ 6468 നമ്പർ വിമാനമാണ് പുറപ്പെട്ട ശേഷം സാങ്കേതിക തകരാറിനെത്തുടർന്ന് ഉച്ചയ്ക്ക് ഒന്നോടെ കൊച്ചി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയത്. വിമാനത്തിൽ 131 യാത്രക്കാർ ഉണ്ടായിരുന്നു.