കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ തസ്തികയിൽനിന്ന് രാജിവച്ചു. ബന്ധുനിയമന വിവാദത്തെ തുടർന്ന് ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണു രാജിയെന്ന് അദീബ് കത്തിൽ പറയുന്നു.
പാവപ്പെട്ടവരെ സേവിക്കുക എന്ന ആഗ്രഹത്തോടെയാണ് പദവി ഏറ്റെടുത്തത്. എന്നാൽ, ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമുണ്ടായതുകൊണ്ടാണ് രാജി. ന്യൂനപക്ഷ വികസന കോർപറേഷൻ എംഡിക്ക് ഇമെയിലിലൂടെയാണ് രാജിക്കത്ത് നൽകിയത്. അദീബിന്റെ രാജി നാളെ ചേരുന്ന ഡയറക്ട് ബോർഡ് ചർച്ച ചെയ്യും. മന്ത്രി കെ.ടി. ജലീലിന്റെ പിതൃസഹോദര പുത്രനായ അദീബിനെ ചട്ടങ്ങൾ മറികടന്നാണ് നിയമിച്ചതെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ മാനേജർ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡെപ്യൂട്ടേഷനിൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി നിയമി
ച്ചത്.
ബന്ധുനിയമന വിവാദം: കെ.ടി. അദീബ് രാജിവച്ചു
01:21 AM Nov 12, 2018 | Deepika.com