തിരുവനന്തപുരം: നടതുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുന്പോഴും ശബരിമലയിൽ ഒരുക്കങ്ങളും വികസന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ പന്പ സന്ദർശിക്കും. ഉച്ചകഴിഞ്ഞു മൂന്നിനാണു സന്ദർശനം.
മണ്ഡലകാലത്തിനു മുൻപു നടക്കേണ്ട മുന്നൊരുക്കങ്ങൾ പോലും ഇത്തവണ നടക്കുന്നില്ലെന്നാണ് പരാതി. പ്രളയം കാരണം അടിസ്ഥാന സൗകര്യങ്ങൾ തകർന്ന പന്പയിലും മറ്റും അവ പുനഃസ്ഥാപിക്കാൻ സർക്കാർ ഇനിയും തയാറായിട്ടില്ല. ഇത് ഇത്തവണത്തെ തീർഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പരാതിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് പന്പ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ പമ്പയിൽ
01:03 AM Nov 12, 2018 | Deepika.com