ചെ​റു​മീ​ൻ പി​ടിത്ത നിയന്ത്രണം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളും നടപ്പാക്കും

12:59 AM Nov 12, 2018 | Deepika.com
കൊ​​​ച്ചി: ചെ​​​റു​​​മീ​​​നു​​​ക​​​ളെ പി​​​ടി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​നാ​​​യി കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​നം (സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ) നി​​​ർ​​​ദേ​​​ശി​​​ച്ച മി​​​നി​​​മം ലീ​​​ഗ​​​ൽ സൈ​​​സ്-​​​എം​​​എ​​​ൽ​​​എ​​​സ് നി​​​യ​​​ന്ത്ര​​​ണം എ​​​ല്ലാ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ന​​​ട​​​പ്പാ​​​ക്കാ​​​ൻ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി​​​മാ​​​രു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം. പി​​​ടി​​​ക്കു​​​ന്ന മീ​​​നു​​​ക​​​ളു​​​ടെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ വ​​​ലി​​​പ്പം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് ലീ​​​ഗ​​​ൽ സൈ​​​സ്-​​​എം​​​എ​​​ൽ​​​എ​​​സ്. കേ​​​ര​​​ളം ഇ​​​തി​​​ന​​​കം ത​​​ന്നെ 58 മ​​​ത്സ്യ​​​ങ്ങ​​​ളു​​​ടെ എം​​​എ​​​ൽ​​​എ​​​സ് നി​​​ജ​​​പ്പെ​​​ടു​​​ത്തി ചെ​​​റു​​​മീ​​​നു​​​ക​​​ളെ പി​​​ടി​​​ക്കാ​​നു​​​ള്ള നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​ന്നു ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ പ​​​റ​​​ഞ്ഞു.

മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​ക്കു​​ള്ള ഇ​​​ന്ധ​​​ന​​​ത്തി​​​ന്‍റെ വി​​​ല കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്നും റോ​​​ഡ് നി​​​കു​​​തി ഒ​​​ഴി​​​വാ​​ക്ക​​ണ​​മെ​​ന്നും കേ​​​ന്ദ്ര​​​ത്തോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​യ്യും. ക​​​ട​​​ലി​​​ൽ 12 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ലി​​​നു പു​​​റ​​​ത്തു മ​​​ത്സ്യ​​​ബ​​​ന്ധ​​​ന അ​​​വ​​​കാ​​​ശം അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​ക​​​ണം. ആ​​​ഴ​​​ക്ക​​​ട​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന യാ​​​ന​​​ങ്ങ​​​ൾ​​​ക്കു നി​​​ല​​​വി​​​ൽ കേ​​​ന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റ് അം​​​ഗീ​​​ക​​​രി​​​ച്ച യൂ​​​ണി​​​റ്റ് കോ​​​സ്റ്റ് 150 ല​​​ക്ഷ​​​മാ​​​യി ഉ​​​യ​​​ർ​​​ത്താ​​​ൻ കേ​​​ന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​ൻ ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി.

ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​ന​​സ​​​മ​​​യ​​​ത്തു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​കു​​​ന്ന തൊ​​​ഴി​​​ൽ​​ന​​​ഷ്ടം നി​​​ക​​​ത്താ​​​നാ​​​യി സാ​​​ന്പ​​​ത്തി​​​ക സു​​​ര​​​ക്ഷാ​​പ​​​ദ്ധ​​​തി​​​ക്കു കേ​​​ന്ദ്ര​​​ത്തോ​​​ട് ശി​​​പാ​​​ർ​​​ശ ചെ​​യ്യും. ബോ​​​ട്ടു​​​ക​​​ളു​​​ടെ രൂ​​​പ​​​ക​​​ല്പ​​ന​​​യും കു​​​തി​​​ര​​​ശ​​​ക്തി​​​യും സി​​​ഐ​​​എ​​​ഫ്ടി ശി​​​പാ​​​ർ​​​ശ ചെ​​​യ്ത പ്ര​​​കാ​​​രം ന​​​ട​​​പ്പി​​​ലാ​​​ക്കും. ബോ​​​ട്ട് നി​​​ർ​​​മാ​​​ണ ശാ​​​ല​​​ക​​​ൾ​​​ക്കും വ​​​ല നി​​​ർ​​​മാ​​​ണ​​ശാ​​​ല​​​ക​​​ൾ​​​ക്കും നി​​​ർ​​​ബ​​​ന്ധി​​​ത ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. എ​​​ല്ലാ​​​ത്ത​​രം വി​​​നാ​​​ശ​​​ക​​​ര മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​രീ​​​തി​​​ക​​​ളും നി​​​രോ​​​ധി​​​ക്കും.

ക​​​ട​​​ലി​​​ലെ പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യ​​നി​​​ർ​​​മാ​​​ർ​​​ജ​​​ന​​​ത്തി​​​നു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ കേ​​​ര​​​ളം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ ശു​​​ചി​​​ത്വ​​സാ​​​ഗ​​​രം പ​​​ദ്ധ​​​തി മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും പി​​​ന്തു​​​ട​​​രും. ക​​​ട​​​ലി​​​ൽ 12 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ലി​​​നു പു​​​റ​​​ത്ത് മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ന​​​ട​​​ത്തു​​​ന്ന യാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​ഗ്ര​​​ഹാ​​​ധി​​​ഷ്ഠി​​​ത വെ​​​സ​​ൽ മോ​​​ണി​​​ട്ട​​​റിം​​​ഗ് സി​​​സ്റ്റം (വി​​​എം​​​എ​​​സ്) ന​​​ട​​​പ്പി​​​ലാ​​​ക്കും.
ദേ​​​ശീ​​​യ കാ​​​ർ​​​ഷി​​​ക ഗ​​​വേ​​​ഷ​​​ണ കൗ​​​ണ്‍​സി​​​ൽ (ഐ​​​സി​​​എ​​​ആ​​​ർ) ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഡോ. ​​​ജെ.​​​കെ. ജെ​​​ന, കേ​​​ന്ദ്ര ഫി​​​ഷ​​​റീ​​​സ് വി​​​ക​​​സ​​​ന ക​​​മ്മീ​​​ഷ​​​ണ​​​ർ ഡോ. ​​​പോ​​​ൾ പാ​​​ണ്ഡ്യ​​​ൻ, കു​​​ഫോ​​​സ് വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​എ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ, സി​​​എം​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എ. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, സി​​​ഐ​​​എ​​​ഫ്ടി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​സി.​​​എ​​​ൻ. ര​​​വി​​​ശ​​​ങ്ക​​​ർ, അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഡോ. ​​​പ്ര​​​വീ​​​ണ്‍ പു​​​ത്ര, ഫി​​​ഷ​​​റീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ് വെ​​​ങ്ക​​​ടേ​​​ശ​​​പ​​​തി എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.