കോട്ടയം: “വിശ്വാസം സംരക്ഷിക്കാൻ വർഗീയതയെ തുരത്താൻ’’ എന്ന സന്ദേശവുമായി കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നയിക്കുന്ന ജനകീയ മാർച്ച് ഇന്നു കോട്ടയത്തെത്തും.
രാവിലെ ഒന്പതിന് ഏറ്റുമാനൂരിൽനിന്ന് ആരംഭിക്കുന്ന ജാഥ ഉച്ചയ്ക്ക് 12.30നു കുമാരനല്ലൂരിലെത്തും. കുമാരനല്ലൂരിൽനിന്ന് ഉച്ചകഴിഞ്ഞു മൂന്നിനു കോട്ടയത്തേക്കു നടക്കുന്ന പദയാത്രയിൽ ജാഥാ ക്യാപ്റ്റനൊപ്പം മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയും പങ്കുചേരും.
വൈകുന്നേരം ആറിനു തിരുനക്കര മൈതാനത്തു നവോത്ഥാനസംഗമവും പൊതുസമ്മേളനവും ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഒന്പതിന് തൊടുപുഴയിൽനിന്നുമാണു പദയാത്ര ആരംഭിച്ചത്. പാലാ, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷമാണ് ഇന്നു കോട്ടയത്ത് എത്തുന്നത്. നാളെ രാവിലെ കോട്ടയത്തുനിന്നാരംഭിക്കുന്ന ജാഥ ചിങ്ങവനം വഴി വൈകുന്നേരം ആറിനു ചങ്ങനാശേരിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. 14ന് ജാഥ പത്തനംതിട്ട ജില്ലയിലേക്കു പ്രവേശിക്കും. 15നു പത്തനംതിട്ടയിൽ മഹാസംഗമത്തോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പദയാത്രകൾ സമാപിക്കും.
ജനകീയ മാർച്ച്: ഉമ്മൻ ചാണ്ടിയും പങ്കുചേരും
12:52 AM Nov 12, 2018 | Deepika.com