തൃശൂർ: സംസ്ഥാനത്തെ ഓട്ടോ - ടാക്സി തൊഴിലാളികൾ 18 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. തൃശൂരിൽ ചേർന്ന സംസ്ഥാന ഓട്ടോ-ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവേഴ്സ് കോ- ഓർഡിനേഷൻ കമ്മിറ്റിയുടേതാണ് തീരുമാനം.
നിരക്കു വർധന ആവശ്യ പ്പ െട്ടുള്ള സമരത്തിൽ സംസ്ഥാ ന ത്തെ ഒമ്പതു പ്രധാന ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുമെന്നു കമ്മറ്റി ചെയർമാൻ ഇ. നാരായണൻ നായർ അറിയിച്ചു. 2014 ഒക്ടോബറിലാണ് ഇതിനുമുമ്പ് നിരക്ക് പുനർനിർണയം നടന്നത്. ജൂലൈ നാലുമുതൽ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓഗസ്റ്റ് ഇരുപതിനകം പുനർനിർണയം നടപ്പാക്കുമെന്ന ഉറപ്പിൽ മാറ്റിവയ്ക്കുകയായിരുന്നു. ഈ ഉറപ്പ് പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പണിമുടക്കിനു തൊഴിലാളികൾ ഒരുങ്ങുന്നത്.
കെ.വി. ഹരിദാസ്, കെ.എസ്. സുനിൽകുമാർ, പി.കെ. പുഷ്പാകരൻ, കെ. അപ്പു, എ.ടി. ജോസ്, ജോയ് ജോസഫ്, ടി.കെ. സുധീഷ്, വി.എ.കെ. തങ്ങൾ, സലിം നരിക്കുനി, മലയത്ത് ചന്ദ്രൻ, മനോജ് ഗോപി, സലീം ബാബു, ടി. ഗോപൻ തുടങ്ങിയവർ പ്രസംഗിച്ചു.
18 മുതൽ ഓട്ടോ- ടാക്സി സമരം
12:52 AM Nov 12, 2018 | Deepika.com