നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തു ജ​ന​ത​യു​ടെ പൊ​തു​വാ​യ അ​വ​സ്ഥ​ ഉ​ൾ​ക്കൊ​ണ്ട്: ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്

12:52 AM Nov 12, 2018 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: രാ​​ജ്യ​​ത്തു നി​​യ​​മം ന​​ട​​പ്പാ​​ക്കു​​ന്ന​​ത് ഒ​​രു ജ​​ന​​ത​​യു​​ടെ പൊ​​തു​​വാ​​യ അ​​വ​​സ്ഥ​​ക​​ളെ ഉ​​ൾ​​ക്കൊ​​ണ്ടാ​​ണെ​​ന്നു സു​​പ്രീം കോ​​ട​​തി ജ​​സ്റ്റീ​​സ് കു​​ര്യ​​ൻ ജോ​​സ​​ഫ്. ച​​ങ്ങ​​നാ​​ശേ​​രി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യു​​ടെ ന​​വ​​മ​​ശ​​താ​​ബ്ദി ആ​​ഘോ​​ഷ സ​​മാ​​പ​​ന​​ത്തി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കു​​റ്റ​​വും തെ​​റ്റും ഒ​​ന്ന​​ല്ല ര​​ണ്ടാ​​ണ്. നി​​യ​​മ​​ത്തി​​ന്‍റെ മു​​ന്നി​​ൽ കു​​റ്റ​​മാ​​യി കാ​​ണു​​ന്ന ഒ​​ന്ന് നീ​​തി​​യു​​ടെ മു​​ന്നി​​ൽ തെ​​റ്റാ​​ക​​ണ​​മെ​​ന്നി​​ല്ല.

നി​​യ​​മം മൂ​​ലം കു​​റ്റ​​മ​​ല്ല എ​ന്നു പ​​റ​​യു​​ന്ന​​തു​കൊ​​ണ്ടു തെ​​റ്റ് തെ​​റ്റ​​ല്ലാ​​താ​​കു​​ന്നി​​ല്ല.​​അ​​തു​കൊ​​ണ്ടു ത​​ന്നെ നി​​യ​​മം ന​​ട​​പ്പാ​​ക്കു​​ന്ന​​ത് ഒ​​രു ജ​​ന​​ത​​യു​​ടെ പൊ​​തു​​വാ​​യ അ​​വ​​സ്ഥ​​ക​​ളെ ഉ​​ൾ​​ക്കൊ​​ണ്ടാ​ണ്. വി​​ശ്വാ​​സ​​വും ധാ​​ർ​​മി​​ക​​ത​​യും ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ടു​​ന്പോ​​ൾ സ​​ഭാം​​ഗ​ങ്ങ​ളെ വി​​ളി​​ച്ചു​​കൂ​​ട്ടി പ്ര​​ബോ​​ധ​​നം ന​​ൽ​​കാ​​ൻ സ​​ഭ​​യ്ക്കും ദേ​​വാ​​ല​​യ​​ങ്ങ​​ൾ​​ക്കും ക​​ഴി​​യ​​ണ​​മെ​​ന്നും പ്ര​​തി​​സ​​ന്ധി​​ക​​ളെ വി​​ശ്വാ​​സ തീ​​ഷ്ണ​​ത​​യോ​​ടെ നേ​​രി​​ട​​ണ​​മെ​​ന്നും ജ​​സ്റ്റീ​സ് കു​​ര്യ​​ൻ ജോ​​സ​​ഫ് പ​​റ​​ഞ്ഞു.