സിസ്റ്റര്‍ ഗ്രെയ്സ് മേരി സുപ്പീരിയര്‍ ജനറല്‍
12:52 AM Nov 12, 2018 | Deepika.com
ഇരിട്ടി: തലശേരി അതിരൂപതയില്‍ കുന്നോത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നസ്രത്ത് സന്ന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ഗ്രെയ്സ് മേരി തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് ജനറലായി സിസ്റ്റര്‍ മേരി ആന്റോയും കൗണ്‍സിലർമാരായി സിസ്റ്റര്‍ റോസിലിന് ജോസ്, സിസ്റ്റര്‍ കാതറൈന് തോമസ്, സിസ്റ്റര്‍ ലീന മാനുവല്‍ എന്നിവരും ഫിനാന്‍സ് ഓഫീസറായി സിസ്റ്റര്‍ ജെസീന്ത സെബാസ്റ്റ്യനും തെരഞ്ഞെടുക്കപ്പെട്ടു.കാസര്‍ഗോഡ് തോമാപുരം ഇടവകയില്‍ കോട്ടയില്‍ തോമസ്-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. കഴിഞ്ഞ ഏഴുമുതല്‍ ഇന്നലെ വരെയായിരുന്നു 13-ാം ജനറല്‍ സിനാക്സിസ്.