കൊച്ചി: ഇന്റർവെൻഷണൽ റേഡിയോളജി, ആന്തരിക അവയവങ്ങളുടെ ചിത്രീകരണം എന്നീ വൈദ്യശാസ്ത്ര മേഖലകളിൽ ഉണ്ടായിട്ടുള്ള നൂതന കാൽവയ്പുകൾ പഠന വിഷയമാക്കുന്ന ഇന്റർവെൻഷണൽ റേഡിയോളജി വിദഗ്ധരുടെ ദേശീയ സമ്മേളനം ഐആർസിഒഎൻ-2018 കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിൽ നടന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രഫ. വി.ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ. അരുണ്‍ ഗുപ്ത, ഡോ. ടോണി മാന്പള്ളി, ഡോ. ലിജേഷ് കുമാർ, ഡോ. ജോർജ് ജോസഫ്, ഡോ. മാത്യു ഫിലിപ്, ഡോ. പി. ഷാജി, ഡോ. ശരത് ബാബു എന്നിവർ പ്രസംഗിച്ചു.
ഇന്റർവെൻഷണൽ റേഡിയോളജി സമ്മേളനം
01:36 AM Nov 11, 2018 | Deepika.com