കോട്ടയം: സർക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ കുന്പസാരത്തെ നീചമായ രീതിയിൽ തള്ളിപ്പറയുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അറിയാത്ത ഭാവം നടിക്കുന്ന കേരള മുഖ്യമന്ത്രി ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിച്ചു എന്നറിയാൻ താത്പര്യമുണ്ടെന്നു കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് അദ്ദേഹത്തിനയച്ച കത്തിൽ ആവശ്യപ്പെട്ടു.
കുന്പസാരത്തെക്കുറിച്ചു മാത്രമല്ല ശബരിമലയിലെ ആചാരധ്വംസനത്തിന് അവിടേക്ക് സംഘടിച്ചു ശക്തമായി നീങ്ങുവാനുളള ആഹ്വാനവും വിജ്ഞാനകൈരളി നല്‍കുന്നുണ്ടെന്നും തോമസ് ചൂണ്ടിക്കാട്ടി.
കുന്പസാരം: മുഖ്യമന്ത്രിക്ക് പി.സി. തോമസ് കത്തയച്ചു
01:20 AM Nov 11, 2018 | Deepika.com