കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മന്ത്രി ജലീല്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്ക്കാനുഉള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു കോടിയേരിയുടെ അഭിപ്രായം.
അഴീക്കോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിവിധി എല്ലാ കക്ഷികള്‍ക്കുമുള്ള മുന്നറിയിപ്പാണ്. സുപ്രീംകോടതിയിലും നിയമ പോരാട്ടം തുടരും.
ശബരിമലയുമായി ബന്ധപ്പെട്ടുള്ള ബിജെപി നീക്കം കേരളത്തില്‍ ഏശില്ല. പിണറായി സര്‍ക്കാരിനെതിരേ വിമോചന സമരത്തിനുള്ള ശ്രമമാണ് കോണ്‍ഗ്രസും ബിജെപിയും നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രണ്ട് ജാഥയ്ക്കും ഒരേ ലക്ഷ്യമാണ്.
സീറ്റും വോട്ടും നോക്കിയല്ല സിപിഎം നിലപാട് എടുക്കാറുള്ളത് . വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മന്ത്രി ജലീല്‍ തെറ്റ് ചെയ്തില്ലെന്നു കോടിയേരി
01:20 AM Nov 11, 2018 | Deepika.com