കോഴിക്കോട്: ശബരിമല ദര്‍ശനത്തിനു പോകുന്നവർ പൊലീസ് സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന നിർദ്ദേശം ബിജെപി ലംഘിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ്. ഇത്തരം ജനാധിപത്യ വിരുദ്ധമായ ഉത്തരവുകള്‍ പാലിക്കേണ്ട ബാധ്യത ജനങ്ങൾക്കില്ല.
മണ്ഡലമാസ പൂജകൾക്കായി നട തുറക്കുമ്പോൾ ആയിരക്കണക്കിന് വാഹനങ്ങൾ പാസില്ലാതെ ശബരിമലയിലെത്തും. തടയാമെങ്കിൽ പിണറായി വിജയൻ തടയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയിൽ പ്രസംഗിക്കുകയായിരുന്നു എം. ടി. രമേശ്.
കേട്ടുകേഴ്വിയില്ലാത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന പിണറായി വിജയൻ വിശ്വാസികൾക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച് യുവതികളെ ശബരിമലയിൽ കയറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടോയെന്ന് പിണറായി വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പാസ് വാങ്ങില്ല: എം.ടി. രമേശ്
01:20 AM Nov 11, 2018 | Deepika.com