തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന കേസ് പരിഗണിക്കുന്പോൾ സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ച് അഭിഭാഷകരുമായി ചർച്ച നടത്താൻ ദേവസ്വം കമ്മീഷണർ എൻ. വാസു ഇന്നലെ ഡൽഹിയിലേക്കു തിരിച്ചു. മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരവുമായി കമ്മീഷണർ ഇന്നു ചർച്ച നടത്തും.
തിരുവിതാംകൂർ മുൻ ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ ചെറുമകനാണ് ആര്യാമ സുന്ദരം.
കേസിൽ ദേവസ്വം ബോർഡ് പുനഃപരിശോധനാ ഹർജി നൽകുന്നില്ല. ശബരിമലയിലെ സ്ഥിതി സംബന്ധിച്ച് കോടതി ആവശ്യപ്പെടുന്പോൾ നൽകാനായി കുറിപ്പ് തയാറാക്കിയിട്ടുണ്ട്.
ദേവസ്വം കമ്മീഷണർ അഭിഭാഷകരുമായി ഡൽഹിയിൽ ഇന്നു ചർച്ച നടത്തും
01:11 AM Nov 11, 2018 | Deepika.com