തേനീച്ചക്കർഷകരുടെ പ്രതീക്ഷകൾ പെരുവെള്ളത്തിലായി
12:33 AM Nov 11, 2018 | Deepika.com
കോട്ടയം: പ്രളയവും കാലാവസ്ഥാ വ്യതിയാനവും തേനീച്ചക്കർഷകരുടെ പ്രതീക്ഷകൾ തകർത്തു. ജില്ലയിൽ നാലു മാസമായി തേൻ ഉത്പാദനം നാമമാത്രമായി. നിലവിൽ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിൽ തേൻ എത്തുന്നത്. റബർ തോട്ടങ്ങളിൽ വെള്ളം കയറി തേനീച്ചകളും പെട്ടികളും വൻതോതിൽ നശിച്ചു. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലാണ് ഏറ്റവുമധികം സാന്പത്തിക നഷ്ടമുണ്ടായത്.