കൊച്ചി: പാലാരിവട്ടം പിഒസിയിൽ നടന്ന ത്രിദിന സമർപ്പിത അഭിഭാഷക ദേശീയ സംഗമം സമാപിച്ചു. സമാപന സമ്മേളനത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ഏബ്രഹാം മാത്യു മുഖ്യാതിഥിയായിരുന്നു.
മുഖ്യധാരാ സമൂഹത്തിൽനിന്നു പിന്തള്ളപ്പെട്ട നിരാലംബർക്കും ചൂഷിതർക്കും നീതി ഉറപ്പാക്കുന്ന കാര്യത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കാൻ അഭിഭാഷകവൃത്തിയിലുള്ള വൈദികർക്കും സന്യസ്തർക്കും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ സമർപ്പിത അഭിഭാഷക സംഗമം സമാപിച്ചു
12:33 AM Nov 11, 2018 | Deepika.com