പാലക്കാട്: ഓട്ടോ ഡ്രൈവർമാരുടെ മർദനമേറ്റ് മൂന്നു പോലീസുകാർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഓട്ടോ ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു. ദേശീയ ഫുട്ബോൾ മത്സരത്തിനു പരിശീലനം കഴിഞ്ഞു മടങ്ങിയ പോലീസ് ടീമിലെ മൂന്നു താരങ്ങൾക്കാണു മർദനമേറ്റത്.
ഇന്നലെ പുലർച്ചെ ഒന്നോടെ ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനു സമീപമാണു സംഭവം. കല്ലേക്കാട് എആർ ക്യാമ്പിലെ ശരണ്‍ (31), ക്യാമ്പ് ഫോളോവർ അമീർ (33), കണ്ണൂർ എആർ ക്യാമ്പിലെ അഭിജിത്ത് (29) എന്നിവർക്കാണു മർദനമേറ്റത്. അമീറിന്റെ മൂക്കിന്റെ പാലം തകർന്നിട്ടുണ്ട്.നിലമ്പൂരിൽനിന്ന് ഫുട്ബോൾ പരിശീലനം പൂർത്തിയാക്കി ട്രെയിനിൽ തിരിച്ചെത്തിയതായിരുന്നു പോലീസുകാർ.
ഓട്ടോഡ്രൈവർമാർ മർദിച്ച മൂന്നു പോലീസുകാർ ചികിത്സയിൽ
12:33 AM Nov 11, 2018 | Deepika.com