ചാലക്കുടി: മദ്യലഹരിയില്‍ നഗരമധ്യത്തിലൂടെ വാഹനമോടിച്ച് 11 വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച കേസിലെ പ്രതി ചാലക്കുടി കല്ലേലി ജോസ് (55) നായാട്ടു കേസിലും പ്രതി. മദ്യത്തിനു പുറമെ ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പോലീസ് സംശയിക്കുന്നു.
ഇത് കണ്ടെത്തുന്നതിനായി ഇയാളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് ലാബിലേക്ക് അയച്ച് ടെസ്റ്റ് നടത്തും. കഴിഞ്ഞ ദിവസം രാത്രിതന്നെ പ്രതിയെ ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിലേക്കു മാറ്റി.
മദ്യലഹരിയിൽ വണ്ടിയിടിപ്പിച്ച ജോസ് നായാട്ടുകേസിലും പ്രതി
12:33 AM Nov 11, 2018 | Deepika.com