കോട്ടയം: അധ്യാപകരുടെ ബ്രോക്കൽ സർവീസ് പ്രശ്നം പരിഹരിക്കണമെന്നും തടസങ്ങൾ നീക്കി അധ്യാപക നിയമനാംഗീകാര നടപടികൾ വേഗത്തിലാക്കാൻ ആദാലത്തുകൾ പുനരാരംഭിക്കണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു.
ജനാധിപത്യ കേരള കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ഫ്രാൻസിസ് തോമസ് സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയായി ജോജൻ സെബാസ്റ്റ്യനെ നോമിനേറ്റ് ചെയ്തു.
സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സമ്മേളനം
12:12 AM Nov 11, 2018 | Deepika.com