കോട്ടയം: കെവിൻ കൊലക്കേസിൽ പ്രതിയിൽനിന്നു കൈക്കൂലി വാങ്ങിയെന്നു കണ്ടെത്തിയ എഎസ്ഐയെ സർവീസിൽനിന്നു പിരിച്ചുവിട്ടു. ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐയായിരുന്ന ടി.എം. ബിജുവിനെയാണു കോട്ടയം ജില്ലാ പോലീസ് ചീഫ് ആർ. ഹരിശങ്കർ പിരിച്ചു വിട്ടത്.
2000 രൂപ കൈക്കൂലി വാങ്ങിയെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. എഎസ്ഐ ടി.എം. ബിജുവിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ അജയകുമാറിന്റെ മൂന്നു വർഷത്തെ ഇൻക്രിമെന്റ് കട്ട് ചെയ്യും.
കൈക്കൂലി: എഎസ്ഐയെ പിരിച്ചുവിട്ടു
01:01 AM Nov 09, 2018 | Deepika.com