കൊച്ചി: കാസർഗോഡ് ഐഎസ് കേസിൽ പിടിയിലായ പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ ഹർജിയിൽ എറണാകുളം പ്രത്യേക എൻഐഎ കോടതി തിങ്കളാഴ്ച വിധി പറയും.
അഫ്ഗാനിസ്ഥാനിൽ പിടിയിലായ കല്പറ്റ സ്വദേശി നാഷിദുൽ ഹംസഫറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് എൻഐഎ അപേക്ഷ സമർപ്പിച്ചിരുന്നത്. അതിനിടെ, കേസിൽ ഉൾപ്പെട്ടവരുടെ വിവരങ്ങളടങ്ങിയ കത്ത് സീൽഡ് കവറിൽ എൻഐഎ കോടതിക്ക് കൈമാറി. കാസർഗോഡുനിന്ന് 15 ഓളം പേരെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിലെ 16 -ാം പ്രതിയാണ് ഇയാൾ.
ഐഎസ് കേസ് : കല്പറ്റ സ്വദേശിയുടെ കസ്റ്റഡി അപേക്ഷയിൽ തിങ്കളാഴ്ച വിധി
12:46 AM Nov 09, 2018 | Deepika.com