ഐ​ജി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ല്ല, ഉ​ന്ന​ത​ല യോ​ഗം മാ​റ്റി

12:46 AM Nov 09, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല​​യി​​ലെ സു​​ര​​ക്ഷാ പാ​​ളി​​ച്ച​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ഐ​​ജി എം.​​ആ​​ർ. അ​​ജി​ത്കു​​മാ​​ർ വി​​ശ​​ദ റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ന്ന​​ലെ ചേ​​രാ​​നി​​രു​​ന്ന ഉ​​ന്ന​​ത​​ത​​ല യോ​​ഗം മാ​​റ്റി.

ശ​​ബ​​രി​​മ​​ല ചി​​ത്തി​​ര ആ​​ട്ട വി​​ശേ​​ഷ​​ത്തി​​നി​​ടെ​​യു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തെ​​ക്കു​​റി​​ച്ചും പോ​​ലീ​​സ് ന​​ട​​പ​​ടി​​ക​​ളെ​​ക്കു​​റി​​ച്ചും വി​​ശ​​ദ​​മാ​​യ റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കാ​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നി​​ർ​​ദേ​​ശ പ്ര​​കാ​​രം ഡി​​ജി​​പി​​ലോ​​ക്നാ​​ഥ് ബെ​​ഹ്റ, ഐ​​ജി​​ക്കു നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്നു.

ഐ​​ജി​​യു​​ടെ റി​​പ്പോ​​ർ​​ട്ട് ല​​ഭി​​ച്ച ശേ​​ഷം 12ന് ​​പോ​​ലീ​​സ് ഉ​​ന്ന​​ത​​ത​​ല യോ​​ഗം ചേ​​രാ​​നാ​​ണു നി​​ർ​​ദേ​​ശം.
തു​​ലാ​​മാ​​സ പൂ​​ജ​​യ്ക്കി​​ടെ​​യു​​ണ്ടാ​​യ അ​​ക്ര​​മ​​ത്തി​​ൽ പ്ര​​തി​​ക​​ളാ​​യ നൂ​​റി​​ലേ​​റെ പേ​​ർ ഇ​​ത്ത​​വ​​ണ​​യും ശ​​ബ​​രി​​മ​​ല​​യി​​ൽ എ​​ത്തി​​യി​​രു​​ന്നു​​വെ​​ന്നാ​​ണു നി​​ഗ​​മ​​നം. ആ​​ർ​​എ​​സ്എ​​സ് നേ​​താ​​വ് വ​​ൽ​​സ​​ൻ തി​​ല്ല​​ങ്കേ​​രി പോ​​ലീ​​സ് മൈ​​ക്ക് ഉ​​പ​​യോ​​ഗി​​ച്ച് പ്ര​​തി​​ഷേ​​ധ​​ക്കാ​​രെ നി​​യ​​ന്ത്രി​​ച്ച​​തു സ​​ർ​​ക്കാ​​രി​​നു ഏ​​റെ നാ​​ണ​​ക്കേ​​ടു​​ണ്ടാ​​ക്കി​​യി​​രു​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഐ​​ജി​​യോ​​ടു, സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി റി​​പ്പോ​​ർ​​ട്ട് തേ​​ടി​​യ​​ത്.