കോഴിക്കോട്: ഡിവൈഎഫ്ഐ 14ാം സംസ്ഥാന സമ്മേളനം 11 മുതൽ 14 വരെ കോഴിക്കോട്ട് നടക്കും. 11ന് വൈകുന്നേരം ആറിന് പൊതുസമ്മേളന നഗരിയായ കടപ്പുറത്ത് പതാക ഉയർത്തും. പ്രതിനിധി സമ്മേളനം 12, 13, 14 തിയതികളിൽ ടാഗോർ സെന്റിനറി ഹാളിൽ നടക്കും. 12ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമപ്രവർത്തകൻ പി. സായിനാഥ് ഉദ്ഘാടനം ചെയ്യും. 623 പേർ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് 14ന് വൈകുന്നേരം നാലിന് കോഴിക്കോട് കടപ്പുറത്ത് യുവജന റാലി നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. മുഹമ്മദ് റിയാസ്, ജനറൽ സെക്രട്ടറി അവോയ് മുഖർജി എന്നിവർ പ്രസംഗിക്കും.
നാളെ വൈകുന്നേരം നാലിന് ദേശീയ സെമിനാർ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എം.പി. വീരേന്ദ്രകുമാർ എംപി എന്നിവർ പ്രഭാഷണം നടത്തും.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം കോഴിക്കോട്ട്
12:46 AM Nov 09, 2018 | Deepika.com