കൊച്ചി: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഇന്ത്യ കൊച്ചി ശാഖയുടെ ആഭിമുഖ്യത്തിൽ -പ്രളയാനന്തര കേരള പുനർനിർമാണം; സാങ്കേതിക കാഴ്ചപ്പാടിലൂടെ- എന്ന വിഷയത്തിൽ 10ന് ഏകദിന സെമിനാർ സംഘടിപ്പിക്കും. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സിന്റെ കൊച്ചി പുല്ലേപ്പടിയിലുള്ള കേന്ദ്രത്തിലാണ് സെമിനാർ. രാവിലെ ഒന്പതിന് ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള ഉദ്ഘാടനം ചെയ്യും.
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിടങ്ങളുടെ നിർമാണ രീതിയിൽ കൂടുതൽ സുരക്ഷയ്ക്കായി വരുത്താവുന്ന മാറ്റങ്ങൾ, ദുരന്തം നേരിട്ട കെട്ടിടങ്ങളുടെയും മറ്റും പുനരുദ്ധാരണം, പ്രകൃതിദുരന്ത നിവാരണ മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സാങ്കേതിക വിദഗ്ധർ ചർച്ചകൾ നയിക്കും. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഇന്ത്യ കൊച്ചി കേന്ദ്രം ചെയർമാൻ ടി.പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9061000115.
പ്രളയാനന്തര കേരള പുനർനിർമാണം: സെമിനാർ 10ന്
01:55 AM Nov 08, 2018 | Deepika.com