നൂ​റ​നാ​ട് എ​ൻ​എ​സ്​എ​സ് മ​ന്ദി​ര​ത്തി​ലും സ്കൂ​ളി​ലും ക​രി​ങ്കൊ​ടി കെ​ട്ടി, റീ​ത്ത് വ​ച്ചു

01:47 AM Nov 08, 2018 | Deepika.com
ചാ​​രും​​മൂ​​ട്: നൂ​​റ​​നാ​​ട് കു​​ട​​ശ​​നാ​​ട് എ​​ൻ​​എ​​സ്എ​​സ് ക​​ര​​യോ​​ഗ മ​​ന്ദി​​ര​​ത്തി​​ലെ കൊ​​ടി​​മ​​ര​​ത്തി​​ലും സ​​മീ​​പ​​ത്തെ എ​​ൻ​​എ​​സ്എ​​സ് സ്കൂ​​ളി​​ന്‍റെ കൊ​​ടി​​മ​​ര​​ത്തി​​ലും ക​​രി​​ങ്കൊ​​ടി​​യും എ​​ൻ​​എ​​സ്എ​​സ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജി. ​​സു​​കു​​മാ​​ര​​ൻ നാ​​യ​​ർ​​ക്ക് ആ​​ദ​​രാ​​ഞ്ജ​​ലി​​ക​​ൾ എ​ന്നെ​ഴു​തി റീ​​ത്തും വ​​ച്ച നി​​ല​​യി​​ൽ. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് കു​​ട​ശ​നാ​​ട് 1473 ന​​ന്പ​​ർ ക​​ര​​യോ​​ഗ മ​​ന്ദി​​ര​​ത്തി​​ലെ കൊ​​ടി​​മ​​ര​​ത്തി​​ലും സ​​മീ​​പ​​ത്തെ എ​​ൻ​​എ​​സ്എ​​സ് മാ​​നേ​​ജ്മെ​​ന്‍റി​​ന്‍റെ കീ​​ഴി​​ലു​​ള്ള സ്കൂ​​ളി​​ലെ​​യും കൊ​​ടി​​മ​​ര​​ങ്ങ​​ളി​​ൽ ക​​രി​​ങ്കൊ​​ടി​​യും കൊ​​ടി​​മ​​ര​​ത്തി​​നു താ​​ഴെ റീ​​ത്തും ക​​ണ്ടെ​​ത്തി​​യ​​ത്.

ക​​ഴി​​ഞ്ഞ ആ​​ഴ്ച തി​​രു​​വ​​ന​​ന്ത​​പു​​രം നേ​​മ​​ത്തി​​ന​​ടു​​ത്തു മേ​​ലാ​​ങ്കു​​ള​​ത്തു​​ള്ള എ​​ൻ​​എ​​സ്എ​​സ് ക​​ര​​യോ​​ഗ മ​​ന്ദി​​രം ആ​​ക്ര​​മി​​ച്ചു കൊ​​ടി​​മ​​ര​​ത്തി​​നു സ​​മീ​​പം ജി ​​സു​​കു​​മാ​​ര​​ൻ നാ​​യ​​രു​​ടെ പേ​രെ​ഴു​തി റീ​​ത്ത് വ​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. പ്ര​​തി​​ക​​ൾ​ക്കാ​യി പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ നൂ​​റ​​നാ​​ട്ടും സ​മാ​ന സം​ഭ​വം. ഡോ​​ഗ് സ്ക്വാ​​ഡും വി​​ര​​ല​​ട​​യാ​​ള വി​​ദ​​ഗ്ധ​​രും സം​​ഭ​​വ​​സ്ഥ​​ല​​ത്തെ​​ത്തി.