തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ഇന്നലെ കൂടിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്തില്ല.
ശബരിമല റിവ്യു ഹർജികളിൽ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചിരിക്കുകയാണ്. ഇതിൽ ദേവസ്വം ബോർഡ് സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ച നിയമോപദേശം തേടേണ്ടതുണ്ട്. നിയമവിദഗ്ധരുമായുള്ള ചർച്ചയ്ക്കായി ദേവസ്വം ബോർഡ് കമ്മീഷണർ ഇന്നു ഡൽഹിക്കു പോകും. ശബരിമലയിലെ സ്ഥിതിഗതികൾ സംബന്ധിച്ചു സുപ്രീംകോടതിക്കു റിപ്പോർട്ട് നൽകുമെന്നാണു ദേവസ്വം ബോർഡ് പ്രസിഡന്റ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്.
ദേവസ്വം ബോർഡ് വീണ്ടും നിലപാട് മാറ്റി
02:06 AM Oct 24, 2018 | Deepika.com