പത്തനംതിട്ട: നികുതി വെട്ടിച്ച് കള്ള ടാക്സി ഓടിയിരുന്ന ഹരിയാന രജിസ്ട്രേഷനിലുള്ള ഒഡി കാർ പത്തനംതിട്ട ആടിഒ യുടെ സ്പെഷൽ സ്ക്വാഡ് അടൂരിൽനിന്നു പിടികൂടി. അടൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. അടൂർ പോലീസ് കസ്റ്റഡിയിലുള്ള കാർ ഇനി നിരത്തിൽ ഇറക്കണമെങ്കിൽ കേരള രജിസ്ട്രേഷനും എടുക്കണം.
കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണുവാഹനം പിടിച്ചെടുത്തതെന്ന് പറയുന്നു. എംവി ഐമാരായ ബി.ബിജു, അശോക് കുമാർ ,അനു, ജയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിവാഹ ആവശ്യങ്ങൾക്കും സ്വകാര്യ വ്യക്തികളുടെ ആവശ്യങ്ങൾക്കും വാഹനം ഓടുകയായിരുന്നുവെന്നാണ് പരാതി.
നികുതി വെട്ടിച്ച വാഹനം പിടിച്ചെടുത്തു; 9.30 ലക്ഷം രൂപ പിഴ ചുമത്തി
02:06 AM Oct 24, 2018 | Deepika.com