തൃശൂര്‍: കിഴക്കുംപാട്ടുകരയില്‍ കാനറ ബാങ്കിന്റെ എടിഎം കൗണ്ടർ കുത്തിപ്പൊളിച്ച് കവര്‍ച്ചശ്രമം. അഞ്ചര ലക്ഷം രൂപ എടിഎമ്മിലുണ്ടായിരുന്നെങ്കിലും പണം നഷ്ടപ്പെട്ടില്ല. ഇന്നലെ രാവിലെ കൗണ്ടറിലെത്തിയവർ വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം നടത്തി. ബാങ്ക് അധികൃതരും സ്ഥലത്തെത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചയോടെയാണു കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കാന്‍ ശ്രമം നടന്നിട്ടുള്ളതെന്നു പോലീസ് പറഞ്ഞു. ബാങ്കിലെയും സമീപത്തെയും സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞയാഴ്ചയാണ് ചാലക്കുടിയിലും കോട്ടയത്തും എടിഎം കവര്‍ച്ചകള്‍ നടന്നത്. ഇതിലെ പ്രതികളെ പിടികൂടാനോ കേസിന് തുമ്പുണ്ടാക്കാനോ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
തൃശൂരിൽ എടിഎം കവര്‍ച്ചശ്രമം
01:50 AM Oct 24, 2018 | Deepika.com