കൊച്ചി: ഓഷ്യൻ തെർമൽ എനർജി കണ്വേർഷനിലൂടെ സമുദ്രജലം ശുദ്ധീകരിക്കുന്നതിനുള്ള ലോകത്തെ ആദ്യ പദ്ധതിക്ക് കേന്ദ്രമന്ത്രി ഡോ. ഹർഷ് വർധൻ ലക്ഷദ്വീപിലെ കവരത്തിയിൽ തറക്കല്ലിട്ടു. ലക്ഷദ്വീപ് അഡിമിനിസ്ട്രേറ്റർ ഫറൂഖ് ഖാൻ, പി.പി. മൊഹമ്മദ് ഫൈസൽ എംപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പരിസ്ഥിതിസൗഹൃദ, സ്വയംപര്യാപ്ത സമുദ്രജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി 2005ലാണ് കവരത്തിയിൽ ലോ ടെന്പറേച്ചർ ഡിസലൈനേഷൻ പ്ലാന്റ് ആദ്യമായി സ്ഥാപിച്ചത്. തുടർന്ന് മിനിക്കോയിലും, അഗത്തിയിലും 2011ൽ രണ്ടു പ്ലാന്റുകൾ കൂടി സ്ഥാപിച്ചു. ഈ പ്ലാന്റുകളിലൂടെ പ്രതിദിനം 1.5 ലക്ഷം ലിറ്റർ ശുദ്ധജലമാണ് ഉത്പാദിപ്പിക്കുന്നത്.
സമുദ്രജല ശുദ്ധീകരണ പദ്ധതിക്കു ലക്ഷദ്വീപിൽ തറക്കല്ലിട്ടു
01:50 AM Oct 24, 2018 | Deepika.com