മുഖ്യമന്ത്രിയുടെ നിലപാട് എരിതീയിൽ എണ്ണ ഒഴിക്കുന്നതിനു തുല്യം: കെ.സുധാകരൻ
01:49 AM Oct 24, 2018 | Deepika.com
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എരിതീയിൽ എണ്ണ ഒഴിക്കുന്നതിനു തുല്യമാണെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ. സന്നിധാ നത്തുനിന്ന് ദർശനം കഴിഞ്ഞാൽ ഭക്തർ ഇറങ്ങിപ്പോകണമെന്നു കൽപിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ല. തന്ത്രിക്കും പന്തളം കൊട്ടാരത്തിനും ശബരിമലയിൽ ഒരു കാര്യവുമില്ലെന്നു പറയുന്നതു മുഖ്യമന്ത്രിയ്ക്ക് അറിവില്ലാത്തതിനാലാണെന്നും വിഷയം വഷളാക്കിയതു സർക്കാരാണെന്നും സുധാകരൻ പറഞ്ഞു.