തിരുവനന്തപുരം : ശബരിമല വിശ്വാസികളോടു സർക്കാർ മാന്യത കാണിക്കണമെന്നു പി.സി.ജോർജ് എംഎൽഎ. എല്ലാ മതങ്ങളുടെയും വിശ്വാസങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. ശരീരത്തു തുണിയിടാൻ ആഗ്രഹിക്കാത്ത സ്ത്രീകളെയും ചുമന്നു പിണറായി വിജയന്റെ പോലീസ് എന്തിനാണു സന്നിധാനത്തേയ്ക്കു പോയതെന്നു എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കോടീശ്വരന്മാർക്കു പൊതുപണം കൊള്ളയടിക്കാൻ 2002ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന സിബിൽ-സർഫാസി നിയമം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിശ്വാസികളോടു സർക്കാർ മാന്യത കാണിക്കണം: പി.സി. ജോർജ്
01:49 AM Oct 24, 2018 | Deepika.com