സ്വമേധയാ കേസ് എടുക്കില്ലെന്നു കമ്മീഷന്
01:49 AM Oct 24, 2018 | Deepika.com
കോഴിക്കോട്: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന് അംഗം പി.മോഹനദാസ്. ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ല.കോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അവകാശമുണ്ട്. സുപ്രീം കോടതി വിധി ആയതിനാല്‍ അത് ഭേദഗതി ചെയ്യുന്നതുവരെ അംഗീകരിച്ചേ മതിയാകൂ. ശബരിമല വിഷയത്തില്‍ കമ്മീഷന് സ്വമേധയാ കേസെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.