വനിതാ കമ്മീഷൻ കേസെടുത്തു
01:49 AM Oct 24, 2018 | Deepika.com
തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തിയ കോഴിക്കോട് ചേവായൂർ സ്വദേശിനി ബിന്ദു തങ്കം കല്യാണിക്ക് വാടക വീട്ടിലും ജോലിസ്ഥലത്തും ഊരുവിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ അധ്യക്ഷ എം.സി.ജോസഫൈന്റെ നിർദേശപ്രകാരം വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ശബരിമല ദർശനത്തിനു പോയെന്നതിന്റെ പേരിൽ ഒരു സ്ത്രീയെ വീട്ടിലും ജോലിസ്ഥലത്തും വിലക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ജോസഫൈൻ പറഞ്ഞു. മാധ്യമവാർത്തകളെ തുടർന്നാണ് വനിതാ കമ്മീഷൻ കേസെടുത്തത്. ഡിജിപിയോടു റിപ്പോർട്ട് ആവശ്യപ്പെടാനും നിർദേശം നൽകിയിട്ടുണ്ട്.