കളമശേരി: കനത്ത സാമ്പത്തിക ബാധ്യത വരുത്തുന്ന അനാവശ്യ പ്രമോഷനുകൾ നിർത്തിവയ്ക്കണമെന്ന സംസ്ഥാന ധനകാര്യവകുപ്പിന്റെ മുന്നറിയിപ്പു കാറ്റിൽപ്പറത്തി കുസാറ്റിൽ വീണ്ടും കൂട്ട പ്രമോഷനും നിയമനവും. കാലാവധി പൂർത്തിയാക്കി വൈസ്ചാൻസലർ വിരമിച്ചതിനു പിന്നാലെയാണ് 26 പേർക്ക് ഒരുമിച്ച് ഉദ്യോഗക്കയറ്റം പ്രഖ്യാപിച്ചത്. കുസാറ്റ് ഭരണവിഭാഗം രണ്ടിലെ ഡെപ്യൂട്ടി രജിസ്ട്രാർ ആണ് ഉദ്യോഗക്കയറ്റം പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കുലർ കഴിഞ്ഞ 20ന് ഇറക്കിയത്.
സർക്കുലർ ഇറക്കിയ ഡെപ്യൂട്ടി രജിസ്ട്രാറുടെ പേരാണ് ഇതിൽ ഒന്നാമത്. ഭരണവിഭാഗം എ 104/സെൽഫ് ഡ്രോയിംഗ്/2018 എന്ന നമ്പറിലാണു സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
വൈസ് ചാൻസലർ വിരമിപ്പോൾ ഇല്ലാതായ പ്രോ വൈസ് ചാൻസലറുടെ ഓഫീസ് നിലനിർത്തിക്കൊണ്ടാണ് കൂട്ട ഉദ്യോഗക്കയറ്റം സാധ്യമാക്കിയിരിക്കുന്നത്.
ധനകാര്യവകുപ്പിനെ അവഗണിച്ചു കുസാറ്റിൽ കൂട്ട പ്രമോഷൻ
01:49 AM Oct 24, 2018 | Deepika.com