തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റിൽ നടത്തിയ എച്ച്ഡിസി ആൻഡ് ബിഎം ന്യൂ സ്കീം, ഓള്‍ഡ് സ്കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സഹകരണ പരിശീലന കോളജിലെ ബി.വി .ഗൗരീകൃഷ്ണ (രജി നം. 83) ഒന്നാം റാങ്ക് നേടി. തൃശൂര്‍ സഹകരണ പരിശീലന കോളജിലെ എം.എം. രേഷ്മ (രജി നം. 707), എ. മീര ഹരിദാസ് (രജി നം. 684) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി.
കൂടുതല്‍ വിവരങ്ങള്‍ അതതു സഹകരണ പരിശീലന കോളജുകളിലും www.kicmaascke rala.in വെബ്സൈറ്റിലും ലഭിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയന് കേന്ദ്ര പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.
എച്ച്ഡിസി ആൻഡ് ബിഎം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
01:49 AM Oct 24, 2018 | Deepika.com