തിരുവനന്തപുരം: കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ലോകത്ത് ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്ത പോലീസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടത്തിന് അർഹമായി.
ന്യൂയോർക്ക് പോലീസിന്റെ പേജിനെ മറികടന്നാണ് കേരള പോലീസ് മുന്നിലെത്തിയത്. 8.20 ലക്ഷം ലൈക്കുകളാണ് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിനുള്ളത്. രണ്ടാം സ്ഥാനത്തായ ന്യൂയോർക്ക് പോലീസിന്റെ പേജിന് 7.83 ലക്ഷം ലൈക്കുകളുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ച പോലീസ് പേജ് എന്ന നേട്ടം ബംഗളൂരു സിറ്റി പോലീസിനെ മറികടന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് കേരള പോലീസ് കൈവരിച്ചത്.
ഫേസ്ബുക്ക് ലൈക്കിൽ കേരള പോലീസ് ലോകത്ത് ഒന്നാമത്
01:49 AM Oct 24, 2018 | Deepika.com