ഹരിപ്പാട്: മണ്ണാറശാല നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന് 30 പുണർതം നാളിൽ തുടക്കമാകും. നവംബർ ഒന്നിനാണ് പ്രസിദ്ധമായ മണ്ണാറശാല ആയില്യം. ആയില്യത്തിനു മുന്നോടിയായുള്ള കാവിൽപൂജ തുടങ്ങി. ആയില്യം പൂജയ്ക്കുമുന്പ് രോഹിണി മുതൽ പുണർതം വരെ നാഗരാജാവിനും സർപ്പയക്ഷിക്കും മുഴുക്കാപ്പ് ചാർത്തും. ഇത്തവണത്തെ മുഴുക്കാപ്പ് ദർശനം 28, 29, 30 തീയതികളിലാണ്.
പുണർതം നാളിൽ വൈകുന്നേരം അഞ്ചിനു നടതുറക്കും. പിന്നാലെ മഹാദീപക്കാഴ്ച. ക്ഷേത്രത്തിലും പരിസരങ്ങളിലുമായി ആയിരക്കണക്കിന് വിളക്കുകൾ തെളിച്ചാണ് മഹാദീപക്കാഴ്ച ഒരുക്കുന്നത്.
മണ്ണാറശാല ആയില്യം നവംബർ ഒന്നിന്
01:49 AM Oct 24, 2018 | Deepika.com