അഖില കേരള പ്രസംഗ മത്സരം
01:49 AM Oct 24, 2018 | Deepika.com
ചേർത്തല: ബിഷപ് ഡോ. സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ സ്മരണാർഥം തണ്ണീർമുക്കം ബിഎസ്എംഎം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ പത്തിന് അഖില കേരള പ്രസംഗമത്സരം നടത്തും. ബിഷപ് മങ്കുഴിക്കരി ഹാളിൽ രാവിലെ പത്തിനു നടക്കുന്ന മത്സരത്തിൽ 18നും 35നും മധ്യേ പ്രായമുള്ളവർക്കു പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കു യഥാക്രമം 5001, 3001, 2001 രൂപയുടെ കാഷ് അവാർഡും ട്രോഫിയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ഫോണ്: 9446287691, 9288405302, 902050 8057.