ദുരിതാശ്വാസ നിധിയിലേക്ക് 2200 കോടി
01:34 AM Oct 23, 2018 | Deepika.com
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതുവരെ 2200 കോടി രൂപ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ രാജ്യങ്ങളിലേക്കു മന്ത്രിമാർക്കു പോകാൻ സാധിച്ചില്ലെങ്കിലും അവിടെയുള്ള ലോകകേരള സഭാംഗങ്ങൾ വഴി പണം സമാഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.