കോഴിക്കോട്: അപ്രഖ്യാപിത അടിയന്തരാവസ്ഥയാണു ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്.
മാധ്യമപ്രവര്‍ത്തകരെ അടിയന്തരമായി ശബരിമലയില്‍നിന്നു മാറ്റിയതിനു പിന്നില്‍ സര്‍ക്കാരിന്റെ ഗൂഢാലോചനയാണ്. രഹ്ന ഫാത്തിമയെ സംരക്ഷിക്കാന്‍ നൂറുക്കണക്കിനു പോലീസുകാരെ നിയോഗിച്ച സര്‍ക്കാര്‍ ശബരിമലയില്‍ മാധ്യമങ്ങള്‍ക്കു സംരക്ഷണം നല്കാന് തയാറാകാത്തതെന്താണ്. പോലീസ് വസ്ത്രത്തില്‍ മലകയറ്റിയതു നിയമലംഘനമാണ്. കണ്ണൂര്‍ ജില്ലയില്‍ ദളിതനു പ്രവേശനമില്ലാത്തതും സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്തതുമായ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ: ബിജെപി
01:17 AM Oct 23, 2018 | Deepika.com