ശബരിമല: സന്നിധാനത്തു വേഷപ്രച്ഛന്നയായി യുവതി പ്രവേശിച്ചെന്ന പ്രചാരത്തെത്തുടർന്നു പ്രതിഷേധം. ഇന്നലെ രാത്രി 7.30ഓടെയാണ് സന്നിധാനത്തു വേഷം മാറി യുവതി ദർശനം നടത്തിയതായി സംശയമുയർന്നത്. സന്നിധാനത്തും പതിനെട്ടാംപടിക്കും സമീപം നിന്നിരുന്ന തീർഥാടകർ ശരണം വിളികൾ ഉയർത്തിയതോടെ പ്രതിഷേധവും ശക്തിപ്പെടുകയായിരുന്നു.
ദർശനത്തിനു ശ്രീകോവിലിനു സമീപം നിന്നവർ കൈകോർത്തുനിന്നു ശരണം വിളിച്ചതോടെ പോലീസെത്തി പ്രതിഷേധക്കാരെ കാര്യങ്ങൾ പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. പാന്റ്സ് ധരിച്ച യുവതി ഇവിടെയെത്തിയതായായിരുന്നു പ്രചാരണം. പടിപൂജ നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധങ്ങൾ ഉയർന്നത്.
യുവതി പ്രവേശിച്ചെന്ന സംശയത്തിൽ രാത്രിയിൽ പ്രതിഷേധം
01:17 AM Oct 23, 2018 | Deepika.com