മൂവാറ്റുപുഴ: കോടതി പോലും വിശ്വസിക്കാൻ കൊള്ളാത്ത ആളെന്നു വിശേഷിപ്പിച്ച സരിത നായരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുഡിഎഫ് നേതാക്കളെ തകർക്കാമെന്ന വ്യാമോഹത്തോടെ കേസെടുപ്പിച്ച സംസ്ഥാന സർക്കാർ തരംതാണ രാഷ്ട്രീയക്കളിയാണു നടത്തുന്നതെന്നു കേരള കോണ്ഗ്രസ്-ജേക്കബ് സംസ്ഥാന ചെയർമാനും യുഡിഎഫ് സംസ്ഥാന സെക്രട്ടറിയുമായ ജോണി നെല്ലൂർ.
ബ്രൂവറി അഴിമതിയും ശബരിമല വിഷയവും മൂലമുണ്ടായ ജാള്യത മറയ്ക്കാനും സിപിഎം നേതാക്കൾക്കെതിരേ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന ലൈംഗികാരോപണങ്ങളിൽനിന്നു ജനശ്രദ്ധ തിരിക്കാനും വേണ്ടി നടത്തിയ ഗൂഡാലോചനയുടെ ഫലമാണു പുതിയ കേസുകളെന്നും ജോണി നെല്ലൂർ പറഞ്ഞു.
സർക്കാരിന്റേതു തരംതാണ രാഷ്ട്രീയം: ജോണി നെല്ലൂർ
01:09 AM Oct 23, 2018 | Deepika.com