കൊച്ചി: ശബരിമലയിലേക്കു 41 ദിവസത്തെ വ്രതശുദ്ധിയോടെ വരുന്നവരെ മാത്രം ജാതി, മത, ലിംഗ വിവേചനമില്ലാതെ കടത്തിവിടാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ടു ഹർജി. കർശനമായി വ്രതം പാലിച്ചവരെ മാത്രം അവരുടെതന്നെ രേഖാമൂലമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിൽ കടത്തിവിടാൻ തീരുമാനിച്ചാൽ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഇന്നത്തെ പ്രശ്നങ്ങൾ ഒഴിവാക്കാനാവുമെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി.
ശബരിമല പ്രശ്നത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നതടക്കം ആവശ്യപ്പെട്ടു സാംബവ മഹാസഭ ജനറൽ സെക്രട്ടറിയും മുൻ പഞ്ചായത്തംഗവുമായ പെരുന്പാവൂർ വെങ്ങോല സ്വദേശി ശിവൻ കദളിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
വ്രതശുദ്ധിയുള്ളവരെ വിവേചനമില്ലാതെ കടത്തിവിടാൻ ഹർജി
01:09 AM Oct 23, 2018 | Deepika.com